Breaking News

ഉത്തര മലബാർ മാവിലൻ തെയ്യം അനുഷ്ഠാന സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു



ഉത്തര മലബാര്‍ മാവിലന്‍ തെയ്യം അനുഷ്ഠാന സംഘം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. കാസര്‍ഗോഡ് ,കണ്ണൂര്‍ ജില്ലകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളായ മാവിലന്‍, മലവേട്ടുവ സമുദായ തെയ്യം അനുഷ്ഠാന നര്‍ത്തകര്‍, കാവുകാര്‍, മറ്റ് ആചാര കര്‍മ്മികള്‍ തുടങ്ങിയവരെ വേര്‍തിരിച്ച് കണ്ട് ആനുകൂല്യങ്ങളും മറ്റും നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ധര്‍ണ്ണ  മുന്‍ എം.എല്‍.എ എം.നാരായണന്‍ ഉദ്ഘാടനം ചെയ്തു. യു.എം.എം.ടി.എ.എസ് ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ കുടമിന അദ്ധ്യക്ഷനായി. പട്ടിക വര്‍ഗത്തില്‍ പെടുന്ന മാവിലന്‍, മലവേട്ടുവ സമുദായ അംഗങ്ങളിലെ 18 വയസ്സ് തികഞ്ഞ തെയ്യം കലാകാര്‍ക്കും മറ്റ് ആചാര അനുബന്ധ കര്‍മ്മികള്‍ക്കും പെന്‍ഷന്‍, ചികിത്സാ സഹായങ്ങള്‍ നല്‍കുക, ദേവസ്വം ബോര്‍ഡ് കമ്മിറ്റിയില്‍ മാവിലന്‍ സമുദായംഗങ്ങളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണ്ണയില്‍ ഉന്നയിച്ചു. വേണു മാസ്റ്റര്‍, രാജീവന്‍ ചീരോല്‍, രാഘവന്‍.പി.കെ.ബളാല്‍, ബാലന്‍ പൂക്കുന്നത്ത് പാറ, സുരേഷ് കാലിക്കടവ്, ഷിംജിത്ത് ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു.

No comments