Breaking News

സംസ്ഥാന കാർഷിക അവാർഡ് ജേതാവായ വീട്ടമ്മയെ വീട്ടിലെത്തി ആദരിച്ച് വെള്ളരിക്കുണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

വെള്ളരിക്കുണ്ട് : കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ പാത്തിക്കരയിലെ ഡോളി ജോസഫിൻ്റെ വീട്ടിലെത്തിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആദരിച്ചത്.


വെള്ളരിക്കുണ്ട് ജോയിന്റ് ആർ. ടി. ഒ. യുടെ ചുമതല വഹിക്കുന്ന എംവിഐ എം.വിജയൻ, എ. എം. വി. ഐ മാരായ ചന്ദ്രകുമാർ. കെ. ദിനേശൻ. ഡ്രൈവർ വിശ്വനാഥൻ എന്നിവരാണ് മണ്ണിൽ പൊരുതി നേടിയ പുരസ്ക്കാര ജേതാവിനെ നേരിൽ കണ്ട് അഭിനന്ദിക്കാനും അനുമോദിക്കാനും പാത്തിക്കരയിലെത്തിയത്.

ഡോളി ജോസഫിനെ എം. വി. ഐ. വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.

മട്ടുപ്പാവിലെ കൃഷിരീതിയടക്കം തന്റെ ഒറ്റയാൾ കാർഷിക പോരാട്ടത്തിൻ്റെ  കഥകൾ ആർ.ടി.ഒ ഉദ്യോഗസ്ഥമാരോട് വിവരിച്ച ഡോളി ജോസഫ് അവർക്ക് പച്ചക്കറി വിത്തുകളും നൽകി.


തങ്ങളുടെ തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരം പ്രതിഭകളെ കാണാനും പരിചയപ്പെടാനും ലഭിക്കുന്ന സന്ദർഭങ്ങൾ  മറക്കാനാവാത്തതാണെന്ന് എം. വി. ഐ. എം. വിജയൻ, എ. എം. വി. മാരായ ചന്ദ്രകുമാർ കെ. ദിനേശൻ എന്നിവർ ഒരേ സ്വരത്തിൽ പറയുന്നു.

No comments