Breaking News

ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവും വർക്കിങ് ഗ്രൂപ്പ് പൊതു യോഗവും നടന്നു





വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് 2021-22-വർഷത്തെ പദ്ധതി രൂപീകരണവും വർക്കിങ് ഗ്രൂപ്പ് പൊതു യോഗവും ബളാൽ കമ്മ്യുണിറ്റി ഹാളിൽ നടന്നു.

പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു.

വരും നാളുകളിൽ സംസ്ഥാനത്തു തന്നെ മികച്ച ഗ്രാമ പഞ്ചായത്താക്കി മാറ്റുവാൻ എല്ലാവരും സഹകരിക്കണമെന്നും ആർക്കും പരാതിയോ പരിഭവങ്ങളോ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും രാജു കട്ടക്കയം പറഞ്ഞു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. ബളാൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ എൻ. ജെ. മാത്യു. പി. പത്മാവതി. ടി. അബ്ദുൽ കാദർ. പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശിവൻ. ബിൻസി ജെയിൻ. മോൻസി ജോയി. ശ്രീജ രാമചന്ദ്രൻ. വിനു കെ ആർ. പി. സി. രഘു നാഥൻ നായർ. ജോസഫ് വർക്കി. കെ. വിഷ്ണു. മെഡിക്കൽ ഓഫീസർ ഡോ. എസ്. എസ്. രാജശ്രീ.തുടങ്ങിയവർ പ്രസംഗിച്ചു...

ആരോഗ്യം. വിദ്യാഭ്യാസം. പൊതു വിഭാഗം.സാമൂഹിക സേവനം പട്ടിക ജാതി ക്ഷേമം. വികസനം തുടങ്ങി പതിനഞ്ചു വർക്കിങ് ഗ്രൂപ്പുകളാണ് രൂപീകരിച്ചത്. വർക്കിങ് ഗ്രൂപ്പുകളിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങൾ കരട് പദ്ധതി തയ്യാറാക്കി അതത്‌ വാർഡുകളിലെ ഗ്രാമസഭകളിൽ അവതരിപ്പിക്കും.

No comments