ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ; എല്ലാ വിഭാഗക്കാർക്കും കിട്ടും
ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് തുടങ്ങും. ഇത് സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവിറങ്ങി. എല്ലാ വിഭാഗക്കാര്‍ക്കും ഇന്ന് മുതല്‍ കിറ്റ് കിട്ടും. ഏപ്രിലിലെ കിറ്റ് മാര്‍ച്ചില്‍ നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയതോടെ ഏപ്രില്‍ ഒന്നിന് വിതരണം തുടങ്ങിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ അവധി ദിവസങ്ങളായ ഒന്നിനും രണ്ടിനും കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണ് വിതരണം വീണ്ടും നേരത്തെയാക്കിയത്. നീല വെള്ള കാര്‍ഡുകാര്‍ക്കുളള സ്പെഷല്‍ അരി വിതരണം നാളെ തുടങ്ങും. അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

No comments