Breaking News

എയിംസ് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് സ്ഥാനാർത്ഥി സംവാദം നടത്തി


 



കാഞ്ഞങ്ങാട്: എയിംസ് ജനകീയ കൂട്ടായ് മയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ
കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥികൾ സംവാദം നടത്തി. എയിംസ് കാസറഗോഡ് ലഭിക്കുന്നതിനു വേണ്ടി നടത്തുന്ന ഇടപെടലുകൾ കാണുന്നുണ്ടെന്നും മന്ത്രി എന്നുള്ള നിലയിലുള്ള പ്രവർത്തനങ്ങൾ നീക്കുമെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
തുടർന്നു സംസാരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. സുരേഷ്, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ടി. അബ്ദുൾസമദ്, സമദ് ബങ്കളം (ജെ.ഡി.യു) ശ്രീനാഥ് ശശി (എം.ബി. കെ.) അഗസ്റ്റിൻ ചെമ്പരത്തി (ഒ.ഐ.ഒ. പി )
മനോജ് തോമസ് (സ്വതന്ത്രൻ ) എയിംസിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ കൂടെയുണ്ടാകുമെന്ന് പറഞ്ഞു.
ബാബു അഞ്ചംവയൽ അദ്ധ്യക്ഷം വഹിച്ചു. വി.വിജയകുമാർ മോഡറേറ്ററായി ചർച്ച നയിച്ചു.
താജുദ്ദീൻ പടിഞ്ഞാറ്, മുനീസ അമ്പലത്തറ, പി.വി. സുധീർ കുമാർ ,ഗോഗിനാഥൻമുദിയക്കാൽ , സുലേഖ മാഹിൻ ,മുകുന്ദൻ കയ്യുർ ,
സുമിത നീലേശ്വരം ചർച്ചയിൽ പങ്കെടുത്തു.
ഫറീന കോട്ടപ്പുറം സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.

No comments