Breaking News

ഗൃഹസമ്പർക്ക യജ്ഞവുമായി കുടുംബങ്ങളെ അടുത്തറിഞ്ഞ് എം.ബൽരാജ്


 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ബൽരാജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി ഗൃഹസമ്പർക്ക യജ്ഞം നടത്തി .വാഴക്കോട് ,എച്ചിക്കാനം ,കാരാക്കോട് ,ശിവജി നഗർ എന്നി സ്ഥലങ്ങളിലെ അമ്മമാരും ,പുരുഷന്മാരടക്കം ഇരുന്നൂറിലധികം പ്രവർത്തകരുടെ
നേതൃത്വത്തിലാണ് മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴിക്കെ 14 ന് വാർഡുകളിലും
മഹാസമ്പർക്ക യജ്ഞം നടത്തിയത്.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഇ കൃഷ്ണൻ ,ജില്ലാ സെക്രട്ടറി കെ ശോഭ ഏച്ചിക്കാനം, മണ്ഡലം സെക്രട്ടറി ബിജി ബാബു, പഞ്ചായത്ത് പ്രസിഡണ്ട് പി മനോജ് കുമാർ, ജനറൽ സെക്രട്ടറി എം പ്രകാശൻ , ഒബിസി മോർച്ച ജില്ലാ ട്രഷറർ കെ മോഹനൻ , ബിഎംഎസ് മടിക്കൈ മേഖല സെക്രട്ടറി സുനിൽ മുല്ലശ്ശേരി , വി എച്ച് പി. ജില്ലാ പ്രസിഡണ്ട് ടി.നാരായണൻ കക്കട്ടിൽ ,ബിഎംഎസ് മടിക്കൈ പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ കുന്നത്തുമൂല, ടി.ചന്ദ്രൻ ,രതീഷ് കല്യാണം ,സി.കുമാരൻ ,രജിത രാഘവൻ ,പ്രസാദ് ചുമലി ,വിനോദ് ശിവജി നഗർ, മനോജ് കല്യാണം തുടങ്ങിയവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ മേഖല കളിൽ ആയിരത്തിലധികം പ്രവർത്തകർ ഗൃഹ സമ്പർകയജ്ഞത്തിൽ പങ്കാളികളായി

No comments