Breaking News

ബളാൽ അരിങ്കല്ലിൽ ആദിവാസി ജനവിഭാഗങ്ങൾക്കായി നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്പെഷ്യൽ ജഡ്ജ് സി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു


ബളാൽ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ഭാഗമായി ഭാരത്കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവ്വീസസ് അഥോരിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും സംയുക്തമായി

 ബളാൽ അരിങ്കല്ലിലെ ആദിവാസി ജന വിഭാഗങ്ങൾക്കായി നിയമബോധവൽക്കരണവും നിയമസഹായവും സംഘടിപ്പിച്ചു. അരിങ്കല്ല് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ചെയർമാനും സ്പെഷ്യൽ ജഡ്ജുമായ സി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ പി.രാഘവൻ അധ്യക്ഷത വഹിച്ചു. സബ്ബ് ജഡ്ജ് എം.സുഹൈബ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.ശിവപ്രസാദ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പത്മാവതി, അഡ്വ.ടിറ്റി എന്നിവർ സംസാരിച്ചു. സെക്ഷൻ ഓഫീസർ കെ.ദിനേശ് സ്വാഗതവും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി പി.വി മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

No comments