ജില്ല ബാസ്‌കറ്റ്‌ബോൾ ടീം തിരഞ്ഞെടുപ്പ് നാളെ നിലേശ്വരത്ത്
നീലേശ്വരം: കോട്ടയത്തും എറണാകുളത്തുമായി 25 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന യൂത്ത്, ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പ് 19-ന് വൈകീട്ട് മൂന്നിന് നീലേശ്വരം രാജാസ് എച്ച്.എസ്.എസ്. മൈതാനത്ത് നടക്കും. 2004 ജനുവരി ഒന്നിനശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂത്ത് സെലക്ഷൻ ട്രയൽസിലും 2002 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജൂനിയർ സെലക്ഷൻ ട്രയൽസിലും പങ്കെടുക്കാം. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 7907975025, 9961281960.
No comments