Breaking News

കാഞ്ഞങ്ങാട് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ ലക്ഷങ്ങളുടെ നഷ്ടം രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഓഫീസർക്കും സിവിൽ ഡിഫൻസ് അംഗത്തിനും പരിക്ക്


കാഞ്ഞങ്ങാട് :  കോട്ടച്ചേരി വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിംഗ് സ്പെയർ പാർട്സും അലങ്കാര ലൈറ്റുകളും മറ്റും വിൽപ്പന നടത്തുന്ന ചിത്താരി സ്വദേശിയുടെ ട്രാക്ക്കൂൾ എന്ന സ്ഥാപത്തിലെ സാധനങ്ങൾ സൂക്ഷിച്ച മുകളിലെത്തെ നിലയിലാണ് ചൊവ്വാഴ്ച പുലർച്ചെ തീ പിടിച്ചത് പത്രവിതരണം ചെയ്യുന്നയാളാണ് കടയിൽ നിന്നു തീയും പുകയും കണ്ടത് ഇദ്ദേഹം ഉടൻ സമീപവാസികളെ വിവരമറിയിച്ചു ഇവർ അഗ്നിരക്ഷാ സേനയെ വിവരമറിച്ചയുടൻ സ്റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരന്റെ നേതൃത്ത്വത്തിൽ മിനുറ്റുകൾക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവർത്തനം തുടങ്ങി ഇവർ രക്ഷാപ്രവർത്തനം തുടങ്ങുന്നതിടെ കടയുടെ മുകളിലത്തെ നിലയിലെ മുന്നിലത്തെ ഗ്ലാസ് ശക്തിയായി പൊട്ടിതെറിച്ച് തീയും പുകയും കൊണ്ട് പ്രദേശമാകെ മുടി ഉടൻ  രണ്ടാമത്തെ വാഹനവും എത്തിച്ചു ആദ്യ വാഹനത്തിലെ വെളളം തിർന്നു ഇതിൽ വെളളം നിറച്ചു വീണ്ടും എത്തി ഇതിനു പിന്നാലെ കാസർകോട് നിലയത്തിൽ നിന്നു പന്ത്രണ്ടായിരം ലിറ്റർ വെള്ളം കൊള്ളുന്ന വലിയ വാഹനമടക്കം രണ്ടു യൂണിറ്റും തൃക്കരിപ്പൂർ നിലയത്തിൽ നിന്നു ഒന്നും എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു തൊട്ടടുത്ത കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കി മുപ്പതോളം അഗ്നിരക്ഷാസേന ഓഫിസർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് രാവിലെഎട്ടരയോടെയാണ് തീ പൂർണ്ണമായും അണക്കാനായത് ഏകദേശം ഇരുപത്തിയഞ്ചാരത്തോളം ലിറ്റർ വെളളം പമ്പ് ചെയ്തു രക്ഷാപ്രവർത്തനത്തിനിടെ ഫയർആന്റ് റിസ്ക്യൂ ഓഫീസർ ഡ്രൈവർ ലതീഷ് കയ്യുരിനു കുപ്പിചില്ലു കൊണ്ടും സിവിൽ ഡിഫൻസ് അംഗം രതീഷ് കുശാൽ നഗറിനു തകര ഷിറ്റു കൊണ്ടും കൈകൾക്ക് മുറിവേറ്റു ഇവരെ തൊട്ടടുത്ത സ്വകാര്യാസ്പത്രിയിലെത്തി ചികിത്സ തേടി

കടയുടെ പിന്നിൽ കൂട്ടിയിട്ട മാലിന്യത്തിനു തീ ഇട്ടതിൽ നിന്നു ആകാൻ സാധ്യത.

കൊട്ടിടങ്ങളുടെ ഉളളിലും സമീപത്തും മാലിന്യങ്ങൾ കൂട്ടിയിടുന്നത് ആണ് ഇത്തരം തീ പിടുത്തത്തിനു പ്രധാന കാരണമെന്നും കെട്ടിടങ്ങളിൽ അഗ്നിരക്ഷാസേന ഉദ്യാഗസ്ഥർ പരിശോധന നടത്തുമ്പോൾ ഇത്തരം മാലിന്യങ്ങൾ കണ്ടാലും കെട്ടിടങ്ങളിലെ ഫയർഫയിറ്റിങ്ങ് ഉപകരണങ്ങൾ ഉപയോഗശൂന്യമാണെന്നു തെളിഞ്ഞാലും കർശന നടപടി ഉണ്ടാകുമെന്ന് സ്റ്റേഷൻ ഓഫീസർ മുന്നറിപ്പ് നൽകി.

No comments