'എൻ്റെ വോട്ട് എൻ്റെ അഭിമാനം..' വെളളരിക്കുണ്ട് ടൗണിൽ സിഗ്നേച്ചർ ക്യാംപയിൻ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: എൻ്റെ വോട്ട് എൻ്റെ അഭിമാനം സിഗ്‌നേച്ചർ ക്യാംപയിനിൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വയോജനങ്ങൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു. വെള്ളരിക്കുണ്ട് ആർ.ടി ഒ. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വിജയൻ ഉത്ഘാടനം നിർവഹിച്ചു.
പുതുതലമുറയിലെ വോട്ടർമാർക്ക് ജനാധിപത്യത്തിൻ്റെയും വോട്ടിൻ്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ Sveep 2021 സമ്മതിദായക ബോധവൽക്കരണം വേറിട്ട പ്രചരണ പരിപാടിയായാണ് സിഗ്‌നേച്ചർ ക്യാംപെയിൻ നടത്തിയത് പരിപാടിയിൽ ശിശുവികസന പദ്ധതി ഓഫീസർ എം.കെ.ധനലക്ഷമി, കൗൺസിലർ
വിദ്യ സുനിൽ, ആൻസ് ടിൻസി ടോം ദിലീഷ്.എ.
വിനോദ് കുമാർ കെ ,സുബൈർ ഇ.കെ,
നിഖിൽ കുമാർ, ത്രിവേണി .ടി, എന്നിവർ പങ്കെടുത്തു.

No comments