കാഞ്ഞങ്ങാട് മണ്ഡലം വനിതാലീഗ് കൺവെൻഷൻ സമാപിച്ചു വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യപ്രഭാഷണം നടത്തി
കാഞ്ഞങ്ങാട് : അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ സ്വജനപക്ഷപാതവും, അഴിമതിയും, അരാജകത്വവും കൊണ്ട് കേരള യുവതയെ സമരത്തിലേക്ക് നയിച്ച പിണറായിയും, കൂട്ടരെയും താഴെയിറക്കാൻ ,മക്കളുടെ നല്ല ഭാവി പ്രതീക്ഷിക്കുന്ന കേരളത്തിലെ അമ്മമാർ ശക്തമായി പ്രവർത്തിക്കണമെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ .കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ വാർഡ്തലം വരെ വനിതകളെ സജ്ജരാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കൺവെൻഷൻ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം.പി.ജാഫർ ഉദ്ഘാടനം ചെയ്തു.വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു.വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.നസീമ ടീച്ചർ, മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി എ സി. എ ലത്തീഫ് ,ട്രഷറർ സി.എം.ഖാദർ ഹാജി, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ തായന്നൂർ, മുജീബ് മെട്രോ, വനിതാ ലീഗ് നേതാക്കളായ ഖൈറുന്നീസ, സുമയ്യ ടി കെ, കുഞ്ഞാമിന സി, അനീസ ഹംസ, ഹാജറ ചിത്താരി, റസിയ പടന്നക്കാട്, സഫീറ ഹുസൈൻ, ജുബൈരിയ കൊന്നക്കാട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് സന മാണിക്കോത്ത്, ജന. സെക്രട്ടറി ആസിഫ്, എം എസ് എഫ് പ്രസിഡണ്ട് ജംഷീദ്കുന്നുമ്മൽ, യാസിൻ മീനാപ്പീസ്, ഷീബ ഉമ്മർ എന്നിവർ പ്രസംഗിച്ചു.

No comments