തൃക്കരിപ്പൂർ നിയോജക മണ്ഡലം SVEEP 2021 ബോധവൽക്കരണ പരിപാടി വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ SVEEP 2021 സമ്മതിദായകർക്കുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പുതിയ വോട്ടർമാർക്ക് വെള്ളരിക്കുണ്ട് പരിസരത്ത് വെച്ച് 100%വോട്ട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പുതുവോട്ടർമാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും വോട്ടർമാർക്ക് ബോധവൽക്കരണം നൽകുവാനും അവർക്കുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കുകയും അതുവഴി വോട്ടിംഗ് ശതമാനം കൂട്ടുക എന്നതുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
തൃക്കരിപ്പൂർ നിയോജകമണ്ഡലം SVEEP2021 ന്റെ ഉത്ഘാടനം രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് താലൂക്കിലെ തഹസിൽദാർ സി.ഭാസ്കരൻ നിർവ്വഹിച്ചു കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ശിശു വികസന പദ്ധതി ഓഫിസർ ധനലക്ഷ്മി എം.കെ.അദ്ധ്യക്ഷത വഹിച്ചു. നിഷ നമ്പപൊയിൽ സുബൈർ.ഇ.കെ, ദീലീഷ് എ വിദ്യ.വി
ടിൻസിടോം ആൻസ് ത്രിവേണി ടി. എന്നിവർ ആശംസകൾ പറഞ്ഞു. നിഖിൽ നന്ദിയും പറഞ്ഞു.

No comments