Breaking News

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ കാസർകോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു

കാസർകോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  യോഗം നടന്നു. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു കാസർകോട് മഞ്ചേശ്വരം മണ്ഡലങ്ങളുടെ പൊതു നിരീക്ഷകൻ രഞ്ജൻ കുമാർദാസ്, തൃക്കരിപ്പൂർ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ പൊതു നിരീക്ഷകൻ എച്ച്. രാജേഷ് പ്രസാദ്, ഉദുമ മണ്ഡലം പൊതു നിരീക്ഷകൻ ദേബാശിഷ് ദാസ്, ചെലവ് നിരീക്ഷകൻ  സഞ്ജയ്പോൾ, പോലീസ് നിരീക്ഷക വാഹ്നിസിംഗ് എന്നിവരും, ജില്ലാ പോലീസ് മേധാവി പി.ബി രാജീവൻ, വരണാധികാരികളായ കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീ കാസർകോട് ആർഡിഒ പി.ഷിജു ഡപ്യൂട്ടി കളക്ടർമാരായ എം കെ ഷാജി, ജയ ജോസ് രാജ്, സിറോഷ് പി ജോൺ  ഉപവ രണാധികാരികൾ നോഡൽ ഓഫീസർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു

No comments