ചെറുപുഴയിൽ മീൻവില്പനയ്ക്കിടെ വാക്ക് തർക്കം; യുവാവിന് കുത്തേറ്റു
ചെറുപുഴ: മീൻവില്പനയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. പ്രാപ്പൊയിൽ സ്വദേശി എൻ.എസ്.അനസിനാണ് (23) പരിക്കേറ്റത്. കൈക്ക് കുത്തേറ്റ അനസ് ചെറുപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് ആസ്പത്രിയിൽ ചികിത്സ തേടി.
ചെറുപുഴ പോലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ 9.30-ന് പ്രാപ്പൊയിൽ-ചൂരപ്പടവ് റൂട്ടിൽ വാഹനത്തിൽ അനസും സുഹൃത്തും മത്സ്യം വിറ്റു കൊണ്ടിരിക്കേ മത്സ്യവില്പന നടത്തുന്ന മറ്റൊരു വാഹനത്തിലെ യുവാവ് പ്രകോപനമുണ്ടാക്കിയശേഷം ആക്രമിക്കുകയായിരുന്നുവെന്ന് അനസ് ചെറുപുഴ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെറുപുഴ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
No comments