ദേശീയ വടംവലി മത്സരത്തിലേക്ക് കേരളാടീമിൽ ഇടം നേടി ചുള്ളിക്കര അയറോട്ട്കൊച്ചിയിലെ യദുകൃഷ്ണൻ
ചുള്ളിക്കര: ദേശീയ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ അണ്ടർ19 (560കിലോ) വിഭാഗത്തിൽ കേരളാ ടീമിൽ സെലക്ഷൻ ലഭിച്ച് മലയോരത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ചുള്ളിക്കര അയറോട്ട്കൊച്ചിയിലെ യദുകൃഷ്ണൻ. ഈ വിഭാഗത്തിൽ കാസർഗോഡ് ജില്ലയിൽ നിന്ന് സെലക്ഷൻ ലഭിച്ച ഏക മിടുക്കനാണ് യദു. അയറോട്ട് കൊച്ചിയിൽ കൃഷ്ണൻന്റെയും പ്രീതിയുടേയും മകനാണ്. അനുജൻ മിഥുൻ കൃഷ്ണൻനും സഹോദരന്റെ പാതയിൽ തന്നെയാണ്. അണ്ടർ 17 മിക്സഡ് ടീമിൽ കോടോത്ത് സ്കൂൾ ടീമിലെ അംഗമായിരുന്നു. ശ്രീധരൻ പരപ്പയാണ് പരിശീലകൻ. താരങ്ങളുടെ കായിക കരുത്തു കണ്ടെത്തിയത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻണ്ടറി സ്കൂളിലെ കായികാദ്ധ്യാപകൻ ജനാർദനൻ മാഷാണ്.

No comments