ചിരിയും ചിന്തകളുമായി വോട്ടിൻ്റെ മഹത്വം പറഞ്ഞ് കാരിച്ചിയമ്മ പരപ്പയിൽ സ്വീപ് പ്രവർത്തകരുടെ ലഘുനാടകം ശ്രദ്ധേയമായി
പരപ്പ: വോട്ടിൻ്റെ മഹത്വം പറഞ്ഞ് പുതു തലമുറകൾക്ക് വോട്ടിൻ്റെ സന്ദേശങ്ങൾ ചിരിയിലും ചിന്തയിലുമായി പരപ്പ ഐസിഡിഎസിലെ അങ്കണവാടി പ്രവർത്തകർ അവതരിപ്പിച്ച കാരിച്ചിയമ്മയുടെ വോട്ടോർമ്മകൾ ലഘു നാടകം കൈയടി നേടി.
കിനാനൂർ കരിന്തളം അങ്കണവാടിയിലെ വർക്കർമാരായ ത്രിവേണി, രുഗ്മിണി, ഗീത, സുജാത, ശാന്ത തുടങ്ങിയവർ അഭിനയിച്ച ലഘു നാടകം പുതു തലമുറയ്ക്കും സമൂഹത്തിനും നല്ല സന്ദേശം നൽകുന്നു.
No comments