Breaking News

''വോട്ട് ചെയ്യൂ ... വോട്ടു ചെയ്യിക്കൂ ..." പരപ്പ പുലിയംകുളം നെല്ലിയര കോളനിയിൽ സമ്മതിദാനവകാശ ബോധവൽകരണ പരിപാടി നടന്നു


പരപ്പ: കാഞ്ഞങ്ങാട്  നിയോജക മണ്ഡലത്തിലെ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ നെല്ലിയറ  പട്ടികവർഗ്ഗ കോളനിയിൽ ''വോട്ട് ചെയ്യൂ ...വോട്ടു ചെയ്യിക്കൂ ..." സമ്മതിദാനാവകാശബോധവൽക്കരണം നടത്തി. ബോധവൽക്കരണ പരിപാടി സ്വീപ് ജില്ലാ നോഡൽ ഓഫിസർ കവിതാ റാണി രജ്ഞിത്ത് ഉദ്ഘാടനം ചെയതു. നിഷ നമ്പപൊയിൽ സ്വാഗതം പറഞ്ഞു ശിശു വികസന പദ്ധതി ഓഫീസർ  ധനലക്ഷ്മി എം.കെ സ്വാഗതം പറഞ്ഞു. വിപിൻ, മോഹൻദാസ് വയലാംകുഴി, ഊരുമൂപ്പൻ

സുന്ദരൻ, ക്രിസ്റ്റി , സുന എസ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ശാലിനി പി. നന്ദിയും പറഞ്ഞു. തുടർന്ന് മംഗലംകളി, വിവിധ കലാപരിപാടികളും നടന്നു.

No comments