Breaking News

ജനവിധി തേടി അങ്കത്തട്ടിൽ വെള്ളരിക്കുണ്ടിൽ നിന്നുമൊരു സ്ഥാനാർഥി




വെള്ളരിക്കുണ്ട്: (www.malayoramflash.com) ജനവിധിക്കായി ഇത്തവണ തെരഞ്ഞെടുപ്പ് പോരിനിറങ്ങാൻ വെള്ളരിക്കുണ്ടിൽ നിന്നുമുണ്ടൊരു സ്ഥാനാർഥി. ബേബി ചെമ്പരത്തി എന്നറിയപ്പെടുന്ന അഗസ്റ്റ്യൻ സി.എം എന്ന കർഷകനാണ് ഇത്തവണ മത്സര രംഗത്തുള്ളത്. മലയോരത്തെ കർഷകരുടെ പിന്തുണയും അതോടൊപ്പം മണ്ഡലത്തിൽ വ്യാപിച്ചുകിടക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് പ്രവർത്തകരുടെ വോട്ട് ബലവും കൈമുതലാക്കിയാണ് ബേബിച്ചേട്ടൻ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വെക്കുന്നത്. പ്രായമായ സാധാരണക്കാരുടെ പെൻഷൻ ആനുകൂല്യത്തിന് വേണ്ടി പോരാടുന്ന ഒ.ഐ.ഒ.പിയുടെ മുൻനിര പ്രവർത്തകൻ എന്ന നിലയിൽ ഊന്നുവടി എന്ന തിരഞ്ഞെടുപ്പ് ചിഹ്നം എന്തുകൊണ്ടും പ്രസക്തമാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഒ.ഐ.ഒ.പി പിന്തുണക്കുന്ന സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്.

No comments