Breaking News

റോഡ് ഷോയിൽ തീരദേശത്തിൻ്റെ മനം കവർന്ന് ബൽരാജ്


 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ തിരദേശ മേഖലയിൽ ഷോയിലും ഗൃഹ സമ്പർക്കത്തിലും സജീവമായി പങ്കെടുത്ത് എൻഡിഎ സ്ഥാനാർത്ഥി എം ബൽരാജ് തിരദേശവാസിയുടെ മനം കവർന്നു.രാവിലെ അജാനൂർ പഞ്ചായത്തിലെ ചേറ്റുകുണ്ട് റെയിൽവേ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ചിത്താരി അഴിമുഖത്ത് സമാപിച്ചു. തിരദേശ പ്രദേശമായ ചിത്താരി , മല്ലികമാട് സ്ഥലങ്ങളിലെ വിടുകളിൽ ഗൃഹ സമ്പർക്കം നടത്തി .തുടർന്ന് കൊളവയലിൽ അന്തരിച്ച ആദ്യകാല സംഘ പ്രവർത്തകൻ വി കെ.നാരായണൻ ,ബി ജെ പി സജീവ പ്രവർത്തകൻ വികാസ് കൊളവയൽ എന്നിവരുടെ വിടുകളിൽ സന്ദർശിച്ചു. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നു. കൊളവയലിലെ ദിനേശ് ബീഡി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി .
ഉച്ചക്ക് കാഞ്ഞങ്ങാട് നന്മമരം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി തെരുവിൻ്റെ മക്കൾക്കുള്ള അന്നദാനത്തിൻ്റെ
ഒന്നാം വാർഷപരിപാടികളിലും സംബന്ധിച്ചു. കാഞ്ഞങ്ങാട് നഗരസഭ 136 ബൂത്ത് ,ചെമ്മട്ടംവയൽ 141,അജനൂർ പഞ്ചായത്തിലെ പളോട്ട് വാർഡിലും നടന്ന കുടുംബയോഗങ്ങളിൽ സംബന്ധിച്ചു. വൈകിട്ട്
അജാനൂർ കടപ്പുറത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ മീനാപ്പീസ്, പുതിയവളപ്പ് ,
കുശാൽനഗർ ,മൂവാരിക്കുണ്ട് ,മരക്കാപ്പ്, പടന്നക്കാട് വഴി
കാഞ്ഞങ്ങാട് സൗത്തിൽ സമാപിച്ചു .റോഡ് ഷോയിൽ ഉടനീളം വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. മണ്ഡലം പ്രസിഡണ്ട് എൻ മധു, ജന സെക്രട്ടറി എം പ്രശാന്ത് , സെക്രട്ടറി പത്മനാഭൻ അടുക്കത്തിൽ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ സുരേഷ് എം പ്രദീപൻ ,അജാനൂർ പ്രസിഡൻറ് എം വി മധു, സെക്രട്ടറി വിനീത് കൊളവയൽ, വൈസ് പ്രസിഡണ്ട് പ്രശാന്ത് മിഥില, അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.
സതി, മുൻ മെമ്പർ സുകുമാരൻ ,ബൂത്ത് പ്രസിഡൻ്റ് അനന്തൻ,
കാഞ്ഞങ്ങാട് നോർത്ത് മുനിസിപ്പൽ പ്രസിഡണ്ട് എച്ച് ആർ ശ്രീധരൻ, കാഞ്ഞങ്ങാട് സൗത്ത് മുനിസിപ്പൽ പ്രസിഡണ്ട് എ കൃഷ്ണൻ അരയി , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മരക്കപ്പ് , ജയേഷ് കാഞ്ഞങ്ങാട് തുടങ്ങിയവരും സംബന്ധിച്ചു.

No comments