Breaking News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസെഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു.


 



കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നിയമം പാസ്സാക്കി കേരളത്തിലെ ഇലക്ട്രിക്കൽ വയറിങ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുക, വൈദ്യുതി മേഖലയിൽ കുടുംബശ്രീ പോലുള്ള സംവിധാനം ഉപയോഗപ്പെടുത്തുമ്പോൾ നിലവിലുള്ള ലൈസൻസ് സമ്പ്രദായത്തിന്റെ മാനദണ്ഡത്തിൽ തന്നെ ആയിരിക്കണം എന്നും സുരക്ഷാ മാനദണ്ഡം ഉറപ്പുവരുത്തണമെന്നും കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസെഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വെച്ചാണ് സമ്മേളനം നടന്നത്.സംസ്ഥാന പ്രസിഡന്റ് എൻ കെ ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് ബി സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി എ വി രവീന്ദ്രൻ അനുസ്മരണ പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് എ സോമരാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു . സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം രഘുനാഥൻ സംഘടനാ റിപ്പോർട്ടും ക്ഷേമ ഫണ്ട് ട്രഷറർ മാത്യു ജോൺ ക്ഷേമ ഫണ്ട് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി മധുസൂദനൻ നായർ പ്രവർത്തന റിപ്പോർട്ട് ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ ജോൺ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.


എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം എ വി സുകുമാരൻ നിർവഹിച്ചു. ചടങ്ങിൽവച്ച് ക്ഷേമ ഫണ്ട് ആനുകൂല്യ വിതരണവും നടന്നു.


എ വി രവീന്ദ്രൻ,കൃഷ്ണൻ കൊട്ടോടി, അനിൽകുമാർ, ടിവി കുമാരൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ബേബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു

No comments