ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ല നേതൃസംഗമം കാഞ്ഞങ്ങാട് സമാപിച്ചു
കാഞ്ഞങ്ങാട്:കാസർഗോഡ് ജില്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ല നേതൃസംഗമം കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്നു. ഐൻ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് പി.ജി. ദേവ് ഉൽഘാടനം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികൾക്കു വേണ്ടി എന്ന പേരിൽ ഇടതുപക്ഷ ഗവൺമെന്റ് ഓർഡിനൻസിലൂടെ നടപ്പിലാക്കിയ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി സാധാരണ ക്ഷേമനിധി പോലെയാണെന്നും തൊഴിലുറപ്പ് ജോലിയുടെ പ്രത്യേകത അനുസരിച്ചുള്ള ഒരു കാര്യവും ഉൾപ്പെടുത്തിയിട്ടില്ലെന്നും നേതൃസംഗമം ഉൽഘാടനം ചെയ്ത് പി.ജി.ദേവ് പറഞ്ഞു. തൊഴിലുറപ്പ് ജോലിയുടെ പ്രത്യേകത പരിഗണിച്ചുള്ള മാറ്റം ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വരുത്തണമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാതൊരു മുന്നൊരുക്കവുമില്ലാതെ തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻ ഉണ്ടാക്കിയ ഓർഡിനൻസിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷം വഹിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ,ഐ.എൻ.ടി.യു.സി.ജില്ല ഭാരവാഹികളായ തോമസ് സെബാസ്റ്റ്യൻ,സി. ഒ.സജി,ഉമേശൻ അണങ്കൂർ,സി.രേഖ,വി.സി. തോമസ്,സത്യൻ ഉപ്പള,ടി.ചന്ദ്രശേഖരൻ,ആർ.സുരേഷ് ബാബു, എം. കുഞ്ഞികൃഷ്ണൻ,പി.വി.ബാലകൃഷ്ണൻ,ഒ.കെ.നാരായണി, ഷീജ റോബർട്ട്, തുടങ്ങിയവർ സംസാരിച്ചു.

No comments