സംസ്ഥാന സ‌്കൂൾ കലോത്സവ റിപ്പോർട്ടിംഗിനുള്ള കാഞ്ഞങ്ങാട‌് പ്രസ‌്ഫോറത്തിന്റെ മാധ്യമ പുരസ‌്കാരങ്ങൾ വിതരണം ചെയ‌്തു.
കാഞ്ഞങ്ങാട്:സംസ്ഥാന സ‌്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനുള്ള കാഞ്ഞങ്ങാട‌് പ്രസ‌്ഫോറത്തിന്റെ അച്ചടി-ദൃശ്യമാധ്യമ പുരസ‌്കാരങ്ങൾ വിതരണം ചെയ‌്തു. മികച്ച കവറേജിനുള്ള എം വി ദാമോദരൻ സ‌്മാരക പുരസ‌്കാരം ദേശാഭിമാനിക്കുവേണ്ടി കാസർകോട‌് ബ്യൂറോ ചീഫ‌് ജയകൃഷ‌്ണൻ നരിക്കുട്ടിയും മാതൃഭൂമിക്കുവേണ്ടി കണ്ണൂർ യൂണിറ്റ‌് ന്യൂസ‌് എഡിറ്റർ വിനോദ‌്ചന്ദ്രനും മകിച്ച കവറേജിനുള്ള തോട്ടോൻ കോമൻ മണിയാണി സ‌്മാരക പുരസ‌്കാരം മലയാള മനോരമയ‌്ക്കു വേണ്ടി കാസകോട‌് ബ്യൂറോ ചീഫ‌് നഹാസ‌് പി മുഹമ്മദും എറ്റുവാങ്ങി. ദൃശ്യമാധ്യമങ്ങൾക്ക‌് മികച്ച കവറേജിനുള്ള സുരേന്ദ്രൻ നീലേശ്വരം സ‌്മാരക പുരസ‌്കാരം 24 ചാനലിനു വേണ്ടി ബ്യൂറോ ചീഫ‌്ആനന്ദ‌് കൊട്ടിലയും സായാഹ്നപത്രങ്ങൾക്കുള്ള മികച്ച കവറേജിനുള്ള കെ വി രാമുണ്ണി സ‌്മാരക പുരസ‌്കാരം ലേറ്റസ‌്റ്റിനുവേണ്ടി പത്രാധിപർ അരവിന്ദൻ മാണിക്കോത്തും മലബാർ വാർത്തയ‌്ക്കുവേണ്ടി മാനേജിങ‌് എഡിറ്റർ ബഷീർ ആറങ്ങാടിയും ഏറ്റുവാങ്ങി. മികച്ച കലോത്സവ റിപ്പോർങ്ങിനുള്ള അവാർഡ‌് നേടിയ ഇ വി ജയകൃഷ‌്ണൻ(മാതൃഭൂമി), ഫോട്ടോഗ്രാഫർക്കുള്ള അവാർഡ‌് നേടിയ സുരേന്ദ്രൻ മടിക്കൈ(ദേശാഭിമാനി) എന്നിവർക്കും റോട്ടറി എക‌്സലൻസ‌് പുരസ‌്കാരം നേടിയ ലേറ്റസ‌്റ്റ‌് ലേഖകൻ ടി മുഹമ്മദ‌് അസ്ലമിനും ഉപഹാരം നൽകി. കെ രാജ‌്മോഹൻ ഉണ്ണിത്താൻ എം പി അവാർഡും ഉപഹാരവും വിതരണം ചെയ‌്തു. ഇ വി ജയകൃഷ‌്ണൻ അധ്യക്ഷനായി.വിദ്യാഭ്യാസ ജില്ലാ ഡപ്യൂട്ടി ഡയറ‌്കടർ കെ വി പുഷ‌്പ, കെ പി കുഞ്ഞിക്കണ്ണൻ , എം നാരായണൻ, കെ മുഹമ്മദ‌് കുഞ്ഞി, ജയൻ മാങ്ങാട‌് സുധാകരൻ മടിക്കൈ , ജോയി മാരൂർ, പി പ്രവീൺകുമാർ എന്നിവർ സംസാരിച്ചു പ്രസ‌്ഫോറം സെക്രട്ടറി ടി കെ നാരായണൻ സ്വാഗതം പറഞ്ഞു

No comments