ഉപ്പളയിൽ പോലീസിനു നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു
കാസർകോട് :ഉപ്പളയിലും പരിസരത്തും വീണ്ടും ഗുണ്ടകള്‍ സജീവമാകുന്നു. വ്യാഴാഴ്ച നിരവധി തവണയാണ് തോക്ക് ഉയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉപ്പള ഹിദായത്ത് നഗര്‍ എച്ച് എന്‍ ക്ലബ്ബില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തുടക്കം. മഞ്ചേശ്വരം, കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ സംയുക്തമായി പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പൈവളികയില്‍ പോലിസ് സംഘം കാത്തുനിന്നെങ്കിലും പ്രതികള്‍ മറ്റു വഴിക്ക് രക്ഷപ്പെടുകയായിരുന്നു.മിയാപ്പദവില്‍ ഇന്നലെ രാത്രിയും പോലീസിനു നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു. ഡിവൈഎസ്പി സ്‌ക്വാഡിലെ ബാലകൃഷ്ണന് പരിക്കേറ്റു. മിയാപദവില്‍ വ്യാപകമായ അക്രമവും ഗുണ്ടാസംഘം നടത്തി. പോലീസ് സംഘത്തില്‍ നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥരായ മഞ്ചേശ്വരം എസ്‌ഐ രാഘവന്‍, നാരായണന്‍, ജിനേഷ്, രാജേഷ്, ഷാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

No comments