കോടോംബേളൂരിൻ്റെ നാട്ടുവഴികളിലൂടെ ഇ.ചന്ദ്രശേഖരൻ്റെ തെരഞ്ഞെടുപ്പ് പര്യടനം
കാഞ്ഞങ്ങാട്: ജില്ലയിലെ തന്നെ ഏറ്റവും വലിയ മലയോര പഞ്ചായത്ത്. ഇടത്തരം കർഷക കുടുംബങ്ങൾ പാർക്കുന്ന പ്രദേശം. ജനസംഖ്യയുടെ നാല്പത് ശതമാനം പട്ടിക വർഗ വിഭാഗക്കാർ കൂടി ഉൾപ്പെടുന്ന പ്രദേശം, ഇടനാടൻ ചെങ്കൽ കുന്നുകൾ കൊണ്ട് സമൃദ്ധമായ മലയോര മണ്ണ്. ആദിവാസി പഠന കേന്ദ്രം, കോടോം ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾ യാഥാർത്ഥ്യമായി വരുന്നു. മലയോരത്തെ പട്ടിക വർഗ്ഗ ജനതയ്ക്ക് ആശ്വാസമായി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസ് അനുവദിച്ചതും എടുത്തു പറയാനുള്ള നേട്ടമായി അവതരിപ്പിച്ച് നേതാക്കൾ.
കോടോം-ബേളൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്‌ഡലം സ്ഥാനാര്‍ത്ഥി മന്ത്രി ഇ ചന്ദ്രശേഖരന്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയത്. രാവിലെ 9 മണിക്ക് ചുണ്ണംകുളത്ത് നിന്ന് പര്യടനം ആരംഭിച്ചു. ഏഴാംമൈല്‍, ആലടുക്കം, തൂങ്ങല്‍, അയറോട്ട്, ഉദയപുരം, കാഞ്ഞിരത്തുങ്കാല്‍, ചക്കിട്ടടുക്കം,മൂരിക്കട, കുറ്റിയോട്ട്, മുക്കുഴി, നേരംകാണാതടുക്കം, അയ്യങ്കാവ്, ആനക്കുഴി, എണ്ണപ്പാറ, തായന്നൂര്‍, തൊട്ടിലായി, ചെരളം, അട്ടക്കണ്ടം, ചാമക്കുഴി, കോട്ടപ്പാറ, എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് ബാനത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി ബങ്കളം പി കുഞ്ഞികൃഷ്ണൻ, കെ.എസ് കുര്യാക്കോസ്, എം. അസിനാർ, എം.വി കൃഷ്ണൻ, മുൻ എം.എൽ.എ എം. നാരായണൻ, രാഘവൻ കൂലേരി, കരുണാകരൻ കുന്നത്ത്, പി. പ്രകാശൻ, എം. ലക്ഷ്മി, കെ. സബീഷ്, പി.ടി നന്ദകുമാർ, കൃഷ്ണൻ പനങ്കാവ്, രഞ്ജിത്ത് മടിക്കൈ എന്നിവർ സംസാരിച്ചു.
No comments