Breaking News

കെ.എസ്.ടി.എ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മറ്റി അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു


ചായ്യോം : കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2020 , 21 വർഷങ്ങളിൽ വിരമിച്ചവരും വിരമിക്കുന്നവരുമായ അധ്യാപകർക്ക്  യാത്രയയപ്പ് നൽകി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു . കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ ഉപഹാരം വിതരണം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീകല , സി ശാന്തകുമാരി , കെ മോഹനൻ , പി.വി ഭാസ്കരൻ , പി ബാബുരാജ് , പി എം ശ്രിധരൻ ,വി കെ റീന , ടി വിഷ്ണു നമ്പൂതിരി, പി പ്രമോദ് , പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കെ വസന്തകുമാർ അധ്യക്ഷനായി. ചടങ്ങിൽ കുട്ടികൾക്കായി നടത്തിയ ഓൺലൈൻ കലോത്സവത്തിലേയും പ്രതിഭോത്സവത്തിലേയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . എം ബിജു സ്വാഗതവും ഷൈജു സി നന്ദിയും രേഖപ്പെടുത്തി .

No comments