പനത്തടി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ പാണത്തൂരിൽ നടന്നു
പനത്തടി: ഇടത് ഭരണത്തിൽ അക്രമവും അഴിമതിയും കൊടികുത്തിവാഴുന്ന നാടായി കേരളം മാറിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
പനത്തടി പഞ്ചായത്ത് യു. ഡി. എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വികസന മുരടിപ്പിന് പി.വി സുരേഷിനെ വിജയിപ്പിച്ചു ജനങ്ങൾ ഇടത് പക്ഷത്തിന്
മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ബി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി. ജി ദേവ്, പി. ടി. ജോസഫ് , ഹരീഷ് പി നായർ, എം.പി ജാഫർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, എ. കെ ദിവകാരൻ, ജോണി തോലംപുഴ, സന്തു ടോം ജോസഫ് , രാധ സുകുമാരൻ, സുപ്രിയ അജിത്ത് എന്നിവർ സംസാരിച്ചു.
No comments