Breaking News

യാത്ര പ്രശ്നത്തിന് മലയോരമേഖലയിൽ കെഎസ്ആർടിസി ഡിപ്പോ സ്ഥാപിക്കും :എം.ബൽരാജ്


കാഞ്ഞങ്ങാട്:തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മലയോരജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മലയോരമേഖലയിൽ കെഎസ്ആർടിസി ഡിപ്പോ സ്ഥാപിക്കുമെന്നും കാഞ്ഞങ്ങാട് നഗരത്തെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച അമൃതം പദ്ധതിയിൽ  ഉൾപ്പെടുത്തി  വികസന പ്രവർത്തനങ്ങൾ  കൊണ്ട് വരുമെന്ന്   ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർഥി എം.ബൽരാജ് കാഞ്ഞങ്ങാട് പ്രസ്ഫോറത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയ്ക്ക് സ്വന്തമായി മന്ത്രിയുണ്ടായിട്ടും അതിന്‍റെ യാതൊരു ഗുണവും കാഞ്ഞങ്ങാട് മണ്ഡലത്തിന് ലഭിച്ചില്ലെന്നും യുവാക്കായി തൊഴിൽ ലഭിക്കാൻ  വേണ്ടി  മന്ത്രിക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.

 തൊഴിൽ സംരംഭം തുടങ്ങാൻ മുൻക്കൈയെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു.ഇരു മുന്നണികളുടെ പടലപിണക്കങ്ങൾക്ക് എൻ ഡി എക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നും നരേന്ദ്ര അര മോഡിയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രചരണ  നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മണ്ഡലം പ്രസിഡണ്ട് എൻ. മധു ,വൈസ് പ്രസിഡണ്ട് ജയറാം എന്നിവരും വാർത്ത സമ്മേളനത്തിൽ  സംബന്ധിച്ചു .

No comments