Breaking News

കുന്നുംകൈ യു.പി സ്ക്കൂളിൽ നടന്ന വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷൻ സമാപിച്ചു


കുന്നുംകൈ : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ്  കണ്‍വെന്‍ഷന്‍ നടത്തി. കുന്നുംകൈ യു പി സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി  മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ കെ  ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ അധ്യക്ഷനായി. കെ പി സി സി നിര്‍വാഹക സമിതി അംഗം പി കെ ഫൈസല്‍, ഡി സി സി സെക്രട്ടറി ടോമി പ്ലാചേരി, മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിശാം പട്ടേല്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജെറ്റോ ജോസഫ്, ടി ആര്‍ രാഘവന്‍, ജാതിയില്‍ അസിനാര്‍, ജോയി കിഴക്കരക്കാട്ട്,  പി ഉമര്‍ മൌലവി, ഗിരിജ മോഹനന്‍, പി സി ഇസ്മയില്‍, എ ദുല്‍കിഫിലി എന്നിവര്‍ സംസാരിച്ചു.

No comments