Breaking News

കുറുഞ്ചേരി മോഡേൺ ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സംഘാടകസമിതി രൂപീകരിച്ചു

വെള്ളരിക്കുണ്ട് :   അരനൂറ്റാണ്ട് കാലമായി ഒരു ഗ്രാമത്തിന്റെയാകെ സാമൂഹിക സാംസ്കാരിക കല കായിക വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകിയ കുറുഞ്ചേരി മോഡേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സംഘാടകസമിതി രൂപീകരിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക, കലാ കായിക , വിദ്യാഭ്യാസ  പരിപാടികളോടെയാണ് ജൂബിലി ആഘോഷം സംഘടിപ്പിക്കുക. കുറുഞ്ചേരി എകെജി വായനശാലയിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്തംഗം ടി വി രാജീവൻ ഉദ്ഘാടനം ചെയ്തു.എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. സി വിനോദ്കുമാർ , കെ വിനീഷ് , കെ വി രവി, വിപിൻ ശ്രീധർ എന്നിവർ സംസാരിച്ചു. കെ സുബീഷ് സ്വാഗതവും അമൽദേവ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി വിനോദ്കുമാർ (ചെയർമാൻ ), കെ സുബീഷ് (കൺവീനർ).

No comments