Breaking News

ഇടതു സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരൻ മടിക്കൈ പഞ്ചായത്തിലെ തൊഴിൽശാലകളിൽ പര്യടനം നടത്തി



കാഞ്ഞങ്ങാട്: മടിക്കൈയിലെ തൊഴിൽശാലകളും 
കച്ചവടസ്ഥാപനങ്ങളും 
കയറി ഇറങ്ങി
വോട്ടർമാരുടെ മനസ്സ് കവർന്ന് ചന്ദ്രേട്ടൻ പ്രചരണം തുടരുന്നു. 
രാവിലെ 9:30 മണിക്ക്
കോട്ടപ്പാറയിലെ വിട്ടൽ കാഷ്യൂ ഫാക്ടറിയിലാണ് ആദ്യം 
സന്ദർശനത്തിന് എത്തിയത്.
സ്ഥാനാർത്ഥിയെ കണ്ടതോടുകൂടി തൊഴിലാളികൾ 
വട്ടംകൂടി ചിലർക്ക്
സ്ഥാനാർത്ഥിയോട് സംസാരിക്കണം ,ചിലർക്ക് കൂടെനിന്ന് 
ഫോട്ടോ എടുക്കണം.
എല്ലാ തൊഴിലാളികളോടും വോട്ടഭ്യർഥിച്ച ശേഷം സനാതന 
കോളേജിലേക്കായിരുന്നു
പോയത്.കുട്ടികളും അധ്യാപകരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. 
ക്ലാസ് റൂമുകളിൽ
കയറി വോട്ടഭ്യർഥിച്ച സ്ഥാനാർത്ഥിയോട് കുട്ടികൾക്ക് 
സംസാരിക്കാൻ ഏറെ
ഉണ്ടായിരുന്നു.കോളേജിലേക്കുള്ള പഞ്ചായത്ത് റോഡ് 
ടാർ ചെയ്യാൻ വേണ്ടത്
ചെയ്യുമോ എന്നായിരുന്നു ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 
നന്ദനയുടെ ചോദ്യം.
വരുമ്പോൾത്തന്നെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു ,തിരഞ്ഞെടുപ്പിന് ശേഷം
വേണ്ട നടപടികൾ സ്വീകരിക്കാമെന്നും സ്ഥാനാർഥി ഉറപ്പ് നൽകി.
കുട്ടികളും അധ്യാപകരും ചേർന്ന് നിവേദനം നൽകി.
ബെസ്കോട്ട് ചേടി ഫാക്ടറിയിൽ എത്തിയ സ്ഥാനാർഥി 
തൊഴിലാളികളോട്
വോട്ട് അഭ്യർത്ഥിച്ചു. ഇടതുപക്ഷത്തിന് കരുത്ത് പകരാൻ 
എനിക്ക് വോട്ട്
നൽകണമെന്ന സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയെ തൊഴിലാളികൾ
സ്നേഹത്തോടെ സ്വീകരിച്ചു.
മടിക്കൈ അമ്പലത്തുകര ഓട്ടോ സ്റ്റാൻഡിലെത്തി സ്ഥാനാർത്ഥിയെ
സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ 
ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. 
സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും
വോട്ടഭ്യർത്ഥിച്ചുപോയ സ്ഥാനാർഥിയോടൊപ്പം 
ഓട്ടോതൊഴിലാളികളും
അണിചേർന്നു.മുൻ എം.എൽ.എ എം.നാരായണൻ , 
സിപിഐഎം
ജില്ലാകമ്മിറ്റി അംഗം സി.പ്രഭാകരൻ, സിപിഐഎം
ഏരിയ സെക്രട്ടറി എം.രാജൻ,
ഏരിയ കമ്മിറ്റി അംഗം മാടത്തിനാട്ട് രാജൻ, എം.കുഞ്ഞമ്പു, 
സിപിഐ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, 
എ ഐ വൈ എഫ് മേഖല
സെക്രട്ടറി രഞ്ജിത്ത് മടിക്കൈ തുടങ്ങിയ നേതാക്കൾ
സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.
Attachments area

No comments