
കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും കേൾക്കാനുമായി ആയിരങ്ങളാണ് ഉച്ചക്ക് മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് ഒഴുകിയെത്തിയത്. കാഞ്ഞങ്ങാട് മണ്ഡലം തല പ്രചാരണ പരിപാടിയായിരുന്നു മുഖ്യമന്ത്രിയുടേത്. ടൗൺഹാൾപരിസരത്തെ വേദിയിലേക്ക് മുഖ്യമന്ത്രിക്ക് കടന്നുവരാൻതന്നെ ഏറെ പ്രയാസപ്പെടേണ്ടി വന്നു. പൊലീസും റെഡ് വളണ്ടിയർമാരും ഇടതുമുന്നണി പ്രവർത്തകരും ജനങ്ങളെ തള്ളിമാറ്റി മുഖ്യമന്ത്രിക്ക് വഴിയൊരുക്കുകയായിരുന്നു. പത്തുമണിക്കായാലും പന്ത്രണ്ടു മണിക്കായാലും വെയിലും മഴയുമായാലും മുഖ്യമന്ത്രിയെ കാണാനും കേൾക്കാനും ജനങ്ങൾക്ക് വല്ലാത്ത ആവേശമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ പറഞ്ഞു.എൽഡിഎഫിന്റെ വർദ്ധിച്ച സ്വീകാര്യതയാണ് ജനക്കൂട്ടം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ഇത് യുഡിഎഫിനെയും ബിജെപിയെയും വിഷമിപ്പിക്കുന്നു. ഇവരെടുക്കുന്ന പലതരം നിലപാടുകൾ ജനങ്ങൾക്കെതിരാവുകയാണ് .കിറ്റും അരിയും തടയാൻ വലിയ ശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത്. അത് മനസ്സിലാക്കിയതുകൊണ്ടാണ് ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്.കേരളത്തിൽ ഇനിയുള്ള അഞ്ചു വർഷം തൊഴിൽ തേടി അലയേണ്ടുന്ന സാഹചര്യമുണ്ടാകില്ല.40 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളത്. അഴിമതിയില്ലാത്ത നാടായതിനാൽ ബഹുരാഷ്ട്ര കമ്പനികൾ സംസ്ഥാനത്തേക്ക് വരികയാണ്. ഇതുവഴി പതിനായിരങ്ങൾക്ക് തൊഴിലവസരമണ്ടാകും. വ്യവസായ മേഖലയിൽ മാത്രം പതിനായിരം കോടി മുതൽമുടക്കും.കൊച്ചി മംഗലാപുരം വ്യാവസായിക ഇടനാഴി വഴി കാസർകോടിനും നേട്ടമുണ്ടാകും. ഐടി മേഖലയിലെ ഭീമൻമാരും കേരളത്തിലേക്ക് വരികയാണ്. മുഖ്യമന്ത്രി വ്യക്തമാക്കി. തുടർഭരണ സാഹചര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ വി കെ രാജൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി മന്ത്രി ഇ ചന്ദ്രശേഖരൻ ,പി കരുണാകരൻ , സി.പി മുരളിഎന്നിവർ പ്രസംഗിച്ചു.ഇടതു മുന്നണി കൺവീനർ കെ പി സതീഷ് ചന്ദ്രൻ ,സി പി മുരളി , എം വി ബാലകൃഷ്ണൻ , കുര്യക്കോസ് പ്ലാപ്പറമ്പൻ, അഡ്വ സി വി ദാമോദരൻ ,എം കുഞ്ഞമ്പാടി, പി ടി നന്ദകുമാർ, പി പി രാജു,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ,മാട്ടുമ്മൽ ഹസ്സൻഹാജി ,കൃഷ്ണൻ പനങ്കാവ്,
എന്നിവർ സംബന്ധിച്ചു.കൺവീനർ കെ വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
No comments