Breaking News

പി.വി സുരേഷിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം; കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്ലീഗ് 'യുവയാത്രക്ക്' വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി


 



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി സുരേഷി ന്റെ തിര ഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവ യാത്ര പാണത്തൂരില്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി യൂത്ത്് ലീഗ് മണ്ഡലം പ്രസിഡന്റ സന മാണിക്കോത്തിന് നല്‍കി ഫ്‌ളാഗ് ഓഫ് ചെയ്തു. ജംഷീദ് പാണത്തൂര്‍ സ്വാഗതം പറഞ്ഞു. ഇബ്രാഹിം മൗലവി മുഖ്യാതിഥിയായിരുന്നു. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ആക്ടിംഗ് ജന.സെക്രട്ടറി എ.സി.എ ലത്തീഫ്, മുബാറക് ഹ സൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, എ.പി ഉമ്മര്‍, ബഷീര്‍ വെള്ളി ക്കോത്ത്, സി.കെ റഹ്മത്തുള്ള, മുസ്തഫ തായന്നൂര്‍,ആസിഫ് ബല്ല, ഷാനാവാസ് കാരാട്ട്, ആബിദ് ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. വെള്ളരിക്കുണ്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാജു കട്ടക്കയം, രാധാമണി, ശോഭി, ജോസഫ് എം.പി, കരുണാകരന്‍ നായര്‍,ഹരീഷ് പി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പനത്തടി, കള്ളാര്‍, കിനാനൂര്‍, കരിന്തളം, ബളാല്‍, കോടോംബേളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം പരപ്പയില്‍ സമാപിച്ചു. സമാപന സ മ്മേളനം ജില്ലാ ലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

No comments