Breaking News

കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാര്‍ത്ഥി എം.ബൽരാജ് പത്രിക സമർപ്പിച്ചു



 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം ദേശീയ ജനാധിപത്യം സ്ഥാനാര്‍ത്ഥി ബിജെപിയിലെ എം ബൽരാജ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു . ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വരണാധികാരി സബ്കലക്ടര്‍ മേഘശ്രീ ഐ.എ.എസ്. മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബി ജെ പി ആസ്ഥാനമായ ഹോസ്ദുർഗ് മാരാർജി മന്ദിരത്തിൽ നിന്ന് പ്രവർത്തകരോടപ്പമാണ് സ്ഥാനാർത്ഥി പത്രിക നൽകാൻ എത്തിയത്.
മണ്ഡലം പ്രസിഡണ്ട് എൻ മധു ,സംസ്ഥാന കൗൺസിൽ അംഗം ഇ.കൃഷ്ണൻ ,നഗരസഭ കൗൺസിൽ എൻ. അശോക് കുമാർ ,കാഞ്ഞങ്ങാട് നോർത്ത് മുനിസിപ്പൽ പ്രസിഡണ്ട് എച്ച് ആർ ശ്രീധരൻ, കാഞ്ഞങ്ങാട് സൗത്ത് മുനിസിപ്പൽ പ്രസിഡണ്ട് എ കൃഷ്ണൻ അരയി ,എസ്.സി മോർച്ച മണ്ഡലം പ്രസിഡണ്ട് സി.കെ വൽസലൻ ,ബിജെപി മണ്ഡലം ജനറൽ പ്രശാന്ത് സൗത്ത് ,വൈസ് പ്രസിഡണ്ട് ഓ ജയറാം ,ജില്ല കമ്മിറ്റിയംഗം ഏ കെ.സുരേഷ് ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത് മരക്കാപ്പ് എന്നിവർ സംബന്ധിച്ചു .

No comments