Breaking News

പരപ്പ യൂണിറ്റ് വ്യാപാരഭവൻ നിർമ്മാണ ശിലാസ്ഥാപനവും, ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കുള്ള അനുമോദനവും


  

പരപ്പ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് നിർമ്മിയ്ക്കുന്ന വ്യാപാരഭവൻ്റ ശിലാസ്ഥാപനവും ,ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കുള്ള അനുമോദനവും ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരീഫ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.പി.വിജയൻ അധ്യക്ഷം വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി മുഖ്യ പ്രഭാഷണം നടത്തി .പി മുരളീധരൻ ,തോമസ് കാനാട്ട് ,ഡാജി ഓടയ്ക്കൽ ,സാബു തകിടിയേൽ പ്രസംഗിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ലക്ഷ്മി, പി.വി.ചന്ദ്രൻ ,കെ ഭൂപേഷ്, സി.എച്ച് നാസർ ,അബ്ദുൾഖാദർ ,ജോസഫ് വർക്കി ,കെ രമ്യ, ഗോപാലകൃഷ്ണൻ എന്നിവർ മറുപടി പ്രസംഗം നടത്തി .യൂണിറ്റ് ജനറൽ സെക്രട്ടറി എം.പി.സലീം സ്വാഗതവും ട്രഷറർ എ സുധീഷ് നന്ദിയും പറഞ്ഞു.

No comments