ഭീമനടി: കേരളാ പ്രവാസി സംഘം എളേരി ഏരിയാ കൺവെൻഷൻ ഭീമനടിയിൽ നടന്നു. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കെ.പി.ദാമോദരൻ അദ്ധ്യക്ഷം വഹിച്ച കൺവെൻഷനിൽ പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ വിശദീകരിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. കൺവെൻഷന് അഭിവാദ്യം അർപ്പിച്ച് സി പി ഐ (എം) എളേരി ഏരിയ സെക്രട്ടറി പി അപ്പുക്കുട്ടൻ സംസാരിച്ചു. പ്രവാസി സംഘം എളേരി ഏരിയാ സെക്രട്ടറി പത്രോസ് കുന്നേൽ സ്വാഗതവും കെ വി ദാമോദരൻ നന്ദിയും പറഞ്ഞു.
No comments