കാഞ്ഞങ്ങാട് നാടകത്തിനായ് സ്ഥിരം വേദി നിർമ്മിക്കണം; നാടക് കാഞ്ഞങ്ങാട് മേഖലാ കൺവൻഷൻ പാലക്കുന്നിൽ നടന്നു
പാലക്കുന്ന്: കാഞ്ഞങ്ങാട് നാടകത്തിനായ് സ്ഥിരം വേദി നിർമ്മിക്കണമെന്ന് നാടക്
കാഞ്ഞങ്ങാട് മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. പാലക്കുന്ന് അംബികാ കോളേജിൽ
നടന്ന കൺവൻഷൻ മുതിർന്ന നാടക പ്രവർത്തകൻ വി.ശശി ഉദ്ഘാടനം ചെയ്തു.
ശിവൻ അരവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി അനുമോദ്,
പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം, നന്ദകുമാർ മാണിയാട്ട്, ഉദയൻ കാടകം,
എന്നിവർ സംസാരിച്ചു. ശശി ആറാട്ട് കടവ് സ്വാഗതവും രാമകൃഷ്ണൻ വാണിയംപാറ
നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ. ശിവൻ അരവത്ത് സെക്രട്ടറി,
വേലായുധൻ പുല്ലൂർ പ്രസിഡണ്ട് എന്നിവരടങ്ങിയ 25 അംഗ ഭരണസമിതി തിരഞ്ഞെടുത്തു.
Attachments area
No comments