Breaking News

'ഇന്ത്യ: ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മണ്ണ് ' പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വരക്കാട് ഏകദിന സെമിനാർ നടത്തി


വരക്കാട് :സംസ്ഥാന പാർലമെന്ററി കാര്യ വകുപ്പിനു കീഴിലുള്ള പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യ:ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മണ്ണ് 'എന്ന വിഷയത്തിൽ സെമിനാർ നടത്തി.

       വരക്കാട് വി. കെ. എസ്. എച്ച്. എസ്. എസ് ഇൽ നടന്ന പരിപാടി മുൻ പ്രിൻസിപ്പാൾ പി. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

       പ്രിൻസിപ്പാൾ റെമി മോൾ ജോസഫ് അധ്യക്ഷ  ആയിരുന്നു. പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പി. കെ. മുരളീധരൻ പ്രബന്ധം അവതരിപ്പിച്ചു. ക്ലബ് കോ ഓർഡിനേറ്റർ ലിനി. കെ. വി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കവിത. എം. എം, ബിജു. എം. എസ്  എന്നിവർ സംസാരിച്ചു

No comments