Breaking News

കാസർകോട് ജില്ലയിൽ 1110 പേർക്ക് കൂടി കോവിഡ്, 247 പേർക്ക് രോഗമുക്തി


കാസർകോട് ജില്ലയിൽ 1110 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണിത്. ജില്ലയിലെ പോസിറ്റീവ് കേസുകൾ ആദ്യമായി ആയിരം കടന്നു. 25.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ചികിത്സയിലുണ്ടായിരുന്ന 247 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 6776 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.


ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 10436 പേർ


വീടുകളിൽ 9659 പേരും സ്ഥാപനങ്ങളിൽ 777 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 10436 പേരാണ്. പുതിയതായി 845 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 5095 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1923 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 850 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 710 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 256 പേരെ ഡിസ്ചാർജ് ചെയ്തു. 41405 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34282 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

No comments