Breaking News

രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ കണ്ണൂരിലെ ഇരട്ട സഹോദരന്മാരും



പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് പട്ടികയിൽ കണ്ണൂരിലെ ഇരട്ട സഹോദരന്മാരും. എരമം കുറ്റൂരിലെ ഇരട്ട സഹോദരന്മാരായ മുകേഷും സുകേഷുമാണ് ഇരട്ടവോട്ട് പട്ടികയിൽ ഉൾപ്പെട്ടത്. ഇരുവർക്കും ഓരോ വോട്ട് മാത്രമാണുള്ളത്. പയ്യന്നൂർ മണ്ഡലത്തിലെ 133-ാം നമ്പർ ബൂത്തിലാണ് ഇരുവർക്കും വോട്ടുള്ളത്.



രരമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ പാലക്കാട്ട് നിന്നുള്ള ഇരട്ട സഹോദരന്മാരും ഉൾപ്പെട്ടിരുന്നു. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുൺ, വരുൺ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലാണ് അരുണിനും വരുണിനും വോട്ടുള്ളത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. സഹോദരന്മാരുടെ തീരുമാനം.


ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ഇരട്ട വോട്ടിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. നാലര ലക്ഷത്തോളം വരുന്ന വോട്ടർമാരുടെ വിവരമാണ് പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവിന്റെ നടപടിക്കെതിരെ വിമർശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.

No comments