ഇ.ചന്ദ്രശേഖരൻ്റെ രണ്ടാംഘട്ട പ്രചാരണ പരിപാടിയുടെ രണ്ടാം ദിനം കോടോംബേളൂരിൽ നിന്ന് തുടങ്ങി മടിക്കൈയിൽ സമാപിച്ചു
കാഞ്ഞങ്ങാട്: സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ദിവസം തോറും ചന്ദ്രശേഖരൻ്റെ പ്രചാരണത്തിന് അഭിവാദ്യം അർപ്പിക്കാനായെത്തുന്നത്. രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രചാരണ പരിപാടിയുടെ രണ്ടാം ദിനമായ ഇന്ന് കോടോം ബേളൂർ പഞ്ചായത്തിലെ മണ്ടേങ്ങാനത്ത് നിന്ന് ആരംഭിച്ച പ്രചാരണ പരിപാടി ലാലൂർ, തട്ടുമ്മൽ, മേക്കോടോം, ചുള്ളിക്കര, കുഞ്ഞിക്കൊച്ചി, സർക്കാരി, വടക്കും മൂല, കുറ്റിയടുക്കം, വേങ്ങച്ചേരി, ക്ലായിക്കോട്, എന്നിവിടങ്ങളിലും മടിക്കൈ പഞ്ചായത്തിലെ മയ്യങ്ങാനം, മണി മുണ്ട, നാര, പുതിയ കണ്ടം, ബങ്കളം, ചാളക്കടവ്, കാലിച്ചാം പൊതി, ആലയി, കാര്യക്കുന്ന്, മുന്നോട്ട് എന്നിവിടങ്ങളിലും നടന്ന സ്വീകരണത്തിന് ശേഷം കുളങ്ങാട് സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബങ്കളം പി കുഞ്ഞികൃഷ്ണൻ, കെ.എസ് കുര്യാക്കോസ്, സി. പ്രഭാകരൻ, മുൻ എം.എൽ.എ മാരായ എം. നാരായണൻ, എം. കുമാരൻ,കെ. രാജ് മോഹൻ, കെ.വി സുജാത, കെ. സബീഷ്, മുകേഷ് ബാലകൃഷ്ണൻ , ജോൺ ഐമൺ, സി.വി ദാമോദരൻ, പി.പി രാജു തുടങ്ങിയവർ സംസാരിച്ചു.
No comments