ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട് | മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവറാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് ലോറി പൂര്‍ണമായും കത്തിനശിച്ചു. ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകട കാരണം സംബന്ധിച്ച് വ്യക്തമല്ല. ഇരു വാഹനത്തിലേയും ഡ്രൈവര്‍മാരില്‍ ആരെങ്കിലും ഒന്ന് ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. അപകടത്തെ തുടര്‍ന്ന് തച്ചമ്പാറയില്‍ വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.
No comments