Breaking News

വെള്ളരിക്കുണ്ട് കൊന്നക്കാട് ഒരു വീട്ടിലെ മൂന്നു പേരെ കാണാതായതായി പരാതി

വെള്ളരിക്കുണ്ട്: കൊന്നക്കാട് ഒരു വീട്ടിലെ മൂന്നു പേരെ കാണാതായതായി പരാതി. ഗൃഹനാഥൻ, മകൻ്റെ ഭാര്യ, കൊച്ചുമകൻ എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. കൊന്നക്കാട് വള്ളിക്കൊച്ചിയിലെ വിൻസെൻറ് (61), മകനും ആംബുലൻസ് ഡ്രൈവറുമായ പ്രിൻസിൻ്റെ  ഭാര്യ റാണി(33), റാണിയുടെ മകൻ ആൽബിൻ (ഏഴ്) എന്നിവരെയാണ് കാണാതായത്. വിൻസെൻ്റിൻ്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇന്നലെ വൈകുന്നേരമാണ് കാണാതായത്. ഇന്ന് രാവിലെ പയ്യന്നൂരിലുള്ളതായി സൂചനയുണ്ട്.

No comments