ജില്ലയിൽ ഏപ്രിൽ 16നും 17 നും കോവിഡ്19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് .ഏപ്രിൽ 16 വെള്ളിയാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും കോവിഡ് പരിശോധന നടത്തും
ജില്ലയിൽ കോവിഡ് -19 രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 16,17 തിയ്യതികളിൽ കോവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .എ വി രാംദാസ് അറിയിച്ചു .ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി ദിവസം 6000 പേർക്ക് കോവിഡ് -19 ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയിൽ സൗകര്യവുമൊരുക്കിയിട്ടുണ്ട് .ജില്ലയിൽ സ്ഥിരമായി കോവിഡ് -19 ടെസ്റ്റ് നടത്തുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും കോവിഡ് -19 പരിശോധന ഉണ്ടാകും. .കൂടാതെ ഏപ്രിൽ 16 വെള്ളിയാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ഏപ്രിൽ 17 ശനിയാഴ്ച പടന്നക്കാട് ഇ എം എസ് ക്ലബ് ,മടക്കര ഹാർബർ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ട് .കോവിഡ് -19 രോഗ ലക്ഷണങ്ങളുള്ളവർ , കോവിഡ് -19 രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ ,പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ ടാക്സി ഡ്രൈവർമാർ ,കളക്ഷൻ ഏജന്റുമാർ തുടങ്ങിയവർ , കോവിഡ് -19 വാക്‌സിനേഷനെടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവർ , തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന എല്ലാ രോഗികളും, കൂട്ടിരിപ്പിന് പോയവർ എന്നിവർ പരിശോധന കേന്ദ്രങ്ങളിലെത്തി കോവിഡ് -19 പരിശോധനക്ക് വിധേയരാവണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു .

No comments