Breaking News

കാസർകോട് സ്വദേശി ദമാമിൽ കൊവിഡ് ബാധിച്ച് മരിച്ചു




ദമാം | കാസർകോട് സ്വദേശി ദമാമിൽ കൊവിഡ് ബാധിച്ച് മരിച്ചു. ബായാർ പാദാവ് പരേതനായ മൊയ്‌തീൻ കുട്ടി ഹാജിയുടെ മകൻ അബ്ദുർറഹ്‌മാൻ ആവള (56) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്നാഴ്ചയായി ദമാം സെൻട്രൽ മെഡിക്കൽ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽഖോബാറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ബായാറിലെ സന കോംപ്ലക്സ് ഉടമയാണ്.


ഭാര്യ : സീനത്ത്, മക്കൾ :സന സുഹൈൽ, അദ്നാൻ, അഫ്‌നാൻ, സഹോദരങ്ങൾ: ഉബൈദ്, ഇബ്രാഹിം, ഖാസിം മുഹമ്മദ്

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ ഖബറടക്കും.



No comments