വയനാട്ടിൽ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു
കല്പറ്റ | വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക മരിച്ചു. മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു. ഒന്നര മാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു.
No comments