Breaking News

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കര്‍ണാടകയില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു


ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ ആറു മുതല്‍ പത്തുവരെ തുറക്കാന്‍ അനുവദിക്കൂ.

കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്ന് മന്ത്രി എം ടി ബി നാഗരാജ് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. 'സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൊതുജനത്തിന്റെ ജീവന്‍ രക്ഷിക്കേണ്ടത് പ്രധാനമാണ്'മന്ത്രി പറഞ്ഞു.

No comments