ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ വേണം : ഐഎംഎ
ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ, കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ വേണമെന്ന് ഐഎംഎ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേൽ തുടരുന്ന സാഹചര്യത്തിലാണ് നിർദേശം. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ പറഞ്ഞു.
സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂർണമായി നിരോധിക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റ് ചെയ്യുന്ന അഞ്ച് പേരിൽ ഒരാൾ രോഗബാധിതനാണെന്ന് കാണുമ്പോഴും അതിനേക്കാൾ എത്രയോ അധികം ആളുകൾ രോഗബാധിതരായെന്നും ഐഎംഎ പറയുന്നു.
No comments