Breaking News

ജില്ലയിലെ ബ്ലോക്ക്തല കോവിഡ് -19 കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു


ജില്ലയിൽ കോവിഡ് -19 രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും അനുബന്ധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജില്ലയിലെ ആരോഗ്യ ബ്ലോക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ്-19 കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചതായി  ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു .


ബ്ലോക്ക്തല കൺട്രോൾ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്നതിനായി നോഡൽ ഓഫീസർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ, കോ ഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ ബ്ലോക്ക് പരിധിയിൽ വരുന്ന കോവിഡ്-19 കേസുകളുമായി ബന്ധപ്പെട്ട കോൺടാക്ട് ട്രെയ്സിങ്, ആംബുലൻസ് സേവനങ്ങൾ, കോൾ സെന്റർ മാനേജ്‌മെന്റ്, കോവിഡ്-19 ആശുപത്രികൾ, സിഎഫ്എൽടിസികൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള രോഗികളുടെ റഫറൽ സേവനങ്ങൾ, രോഗികൾക്കുള്ള മാനസിക പിന്തുണ എന്നിവയാണ് ബ്ലോക്ക് കൺട്രോൾ സെല്ലിൽ നിന്ന് നൽകുന്ന സേവനങ്ങൾ. മേൽ സേവനങ്ങൾക്കായി അതാതു ആരോഗ്യ ബ്ലോക്ക് പരിധിയിലെ പൊതുജനങ്ങൾക്ക് ബ്ലോക്ക് കൺട്രോൾ സെല്ലിലെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


ജില്ലയിൽ പ്രവർത്തനമാരംഭിച്ച ബ്ലോക്ക്തല കൺട്രോൾ സെല്ലുകൾ 


താലൂക്ക് ആശുപത്രി മംഗൽപാടി: 8138088919, 8137979919

സാമൂഹികാരോഗ്യ കേന്ദ്രം കുമ്പള: 9744253755

സാമൂഹികാരോഗ്യ കേന്ദ്രം മുളിയാർ: 8281125725

താലൂക്ക് ആശുപത്രി ബേഡഡുക്ക: 8593814015

താലൂക്ക് ആശുപത്രി പനത്തടി: 9074774669

സാമൂഹികാരോഗ്യ കേന്ദ്രം, പെരിയ: 7902283424

സാമൂഹികാരോഗ്യ കേന്ദ്രം, ചെറുവത്തൂർ: 9207214720

താലൂക്ക് ആശുപത്രി, നീലേശ്വരം: 8113923133

No comments