നിർമ്മിച്ചെടുത്തത് ആയിരത്തിലധികം സുരങ്കങ്ങള്‍ കുണ്ടംകുഴിയിലെ തുരങ്കവിദ്വാന്‍ സി കുഞ്ഞമ്പുവിന് പരിസ്ഥിതി അവാര്‍ഡ്
കുണ്ടംകുഴി: സാമൂഹിക സേവന രംഗത്ത് ഒമ്പതര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന എറണാകുളം കരയോഗം ഏര്‍പ്പെടുത്തിയ പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് കാസര്‍കോട്ടെ ജലസംരക്ഷക പ്രവര്‍ത്തകന്‍ സി കുഞ്ഞമ്പുവിന്. എറണാകുളത്ത് നടന്ന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ പുരസ്‌കാരം സമ്മാനിച്ചു. കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ പ്രശസ്തി പത്രം നല്‍കി.
കുണ്ടംകുഴി നീര്‍ക്കയം സ്വദേശിയാണ് 70കാരനായ കുഞ്ഞമ്പു. സംസ്ഥാനത്തും പുറത്തും ആയിരത്തിലേറെ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് പരമ്പരാഗത ജലക്കൊയ്ത്തില്‍ ശ്രദ്ദേയനാണ്. യൂണിസെഫിന്റെ പൈതൃക പട്ടികയില്‍ ഇടം നേടിയ കര്‍ണാടകയിലെ ബിദര്‍ തുരങ്കങ്ങളുടെ പുനര്‍ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ചതിന് കുഞ്ഞമ്പുവിനെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം മുമ്പ് ആദരിച്ചിരുന്നു.
No comments