പ്രകൃതി വിരുദ്ധ പീഡനം : കാസർഗോഡ് മദ്രസാ അദ്ധ്യാപകന് 30 വർഷം കഠിനതടവ്
കാസർകോട് : 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അദ്ധ്യാപകന് 30 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും.
കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ ഹനീഫ എന്ന മദനിയെ (42) കാസർകോട് ജില്ല അഡീഷനൽ സെഷന്‍സ് പോക്‌സോ കോടതി ജഡ്ജി ടി.കെ. നിർമലയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ നിയമപ്രകാരം 20 വര്‍ഷവും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് തടവുശിക്ഷ.
പുല്ലൂര്‍ ഉദയനഗറിലെ മദ്രസയില്‍ അദ്ധ്യാപകനായിരുന്ന മദനി 2016 മേയ് 31ന് രാത്രി അദ്ധ്യാപകന്റെ മുറിയിൽ വച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. മറ്റ് കുട്ടികളും മദനിക്കെതിരെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് .
No comments